LAILA MIHRAJ song lyrics |Dana Razik | Badarudheen Parannur

 LAILA MIHRAJ original karaoke with lyrics |Dana Razik| Muhsin Kurikkal | Badarudheen Parannur


രചന: ബദറുദ്ദീൻ പാറന്നൂർ

ഇശൽ: രണ്ടാം ചേൽ ആച്ചൽ ചാട്ട് ചരണം

കൃതി: സീറത്തുന്നബവിയ്യ

ചരിത്രം ഇസ്റാഅ് മിഅറാജ്

സംഗീതം: മുഹ്സിൻ കുരിക്കൾ

ആലാപനം: ദാന റാസിഖ് കണ്ണൂർ


Song lyrics

👇👇👇👇

ദിരകപ്പതി ഗുരുനബിയാർ ഹാമീം ഒണ്ടൻ തളമിൽ

മധുപൻ ഉകം അതി കൊതിയാൽ ഖാബ ഖൗസൈൻ അളവിൽ

മതിയൊളിവോൻ ചേർക്കിസ്റാഅതിൽ പാശമാൽ....

മദ്ഹുടയോൻ തൻ മിഅറാജിശൽ

ഏശലായ്...

 മതിനബിയൊരു തുരകമിലുളരിയ് 

ഇസ്റാഇൻ ലൈലിൽ മണിമക്കം വിടുന്ത് ജറൂസലം പൂകലായ്


മുദതിങ്കിടും ചൊങ്കുടെ പൊൻകുടം ഇമ്പിദം

മതിലെയും ഖുദ്സ് അന്തർ "കഹ്'ലാക്കിൻ അമ്പിയരൊത്ത് സ്വല്ലീടലായ്


ജിബ് രീൽ തൻ മൊളിയതിനാൽ

സ്വബ്റാൽ ഒളി ബശിയതിനാൽ

മതിനേശത്തരുളിൻ മിഅറാജെന്നരുളിൽ

മനിത മിനുദർ മണി കാരുണ്യപ്പൊരുളാൽ.....


മുതലവൻ ഖുദ്റത്താൽ പെരിയോൻ തൻ നേർക്ക്

മദീനത്തിൻ അരശൻ ചെണ്ടാരു ബാബിൻ നേർക്ക്

മുത്വീഅ അമർ ജബ് റാഈൽ തുറവടി ചേർത്ത്

മുദിയോനിൽ ഇതുവിധം

അതിഥിയെണ്ടാർക്ക്....

മോദത്തിൻ പോരിശ ബാരിശം ബിണ്ട

നബിയോരിൽ

മേതോൻ തൻ ബാനക്കതെകടുത്തങ്ങജബ്റാഈൽ

ബന്താനേ ഉടൻ ചിന്താനേ സലാം ആദം മേദവനിൽ...


പയക്കം ഒടുക്കം തഖ്ത്തിൽ കടക്കയ് യഹ് യോരിൽ..

മടക്കം ഇടക്ക് തൊടുത്തു വണക്കം

മസീഹോരിൽ..

തടമതിൽ ഇതു പടി ഒടുവരെ

കൊടുത്താശ

പെടെയ് യൂസുഫ്

ഇദ് രീസിൻ പിറെയ്ഹാറൂൻ ഒടുമൂസാ

ഇബ്റാഹീം ഇറെയ്തും ഫിറെ പടി

അറജിടലായ്......


മേതവൻ തിരു ജിബ് രീൽ അരുൾ പടി

മേദി വിട്ടുടൻ പാറിയേ...

മീതെ സാത്ത് സമാഉം കടന്തൊടു

മേട "മ അമൂർ" ഏറിയേ..

മോടിയാൽ സിദ്റത്തുൽ മുൻതഹ

സീദ മതിനബി കേറിയേ..


ചിങ്കാരത്തരുളര് മൊളികയ്

പൊന്താലത്തളമൊരു ബെളിവെയ്

ചൊങ്കാലൊളി പളപള മിന്

തളമതിനൊളി തെളിവായ്

ചിന്താരത്തെളിവുളെ ശജറിൽ

ചെന്താരത്തിരുനബി അരികിൽ

ചെണ്ടാർ ഇരു "ഖൗസി"ന്നളവിൽ

തിരുഹളറതിലൊളിവായ്

ഹളറതിലോതിടെയ്...

ഫള്ലതിനൂനിടെയ്

തളമതു പൂകിടും

തെളിവരിൽ ഏകിടെയ്


ഹാലിതിൽ മൂസ ഏശിടെയ് പാശം

ഉമ്മത്തോർക്കിതു ബിങ്കിടം

ഹാമീം തങ്കളെ ഉങ്കൾ ഇമ്പിദം

ചെണ്ട് ബിണ്ടിടു സങ്കിടം

മദദിൽ മുതലോൻ പുനതിൽ ചെണ്ട്

വിണ്ട് കൊണ്ട് മണ്ടലായ്

വീണ്ടും വീണ്ടും വിണ്ടതൊണ്ടതഞ്ച് വഖ്തും

കൊണ്ടതായ്

അത്തലം ഇത്തലം എത്തായത്തിരു

മുത്തരെ മുമ്പിലതെത്തിടവെ ഇരു

കപ്പിലൊത്തിരി മദ്രിയവും”ലബൻ

തട്ടിടെയ്മട്ടിയം മുത്തിടെയ്ലബൻ

നാകം മധുരസ മേളം

നരകമതാളും ഇരുമിളിയോളം...

നാനാവിധമതിലാളും താനോൻ വിധി

വെളിവാലും...

നാഥൻ അത്തനം നേരിൽ പാർത്തിടാൻ

നീചരെത്തരം പാരിലോതിടാൻ 2

ചന്ദിര സുന്ദിരമൊബൊളി തിങ്കളെ

മുന്തിയൊരമ്പിയ

മുഅ ജിസത്തിമ്പദമേ
ചൊങ്കർ മിഅറാജിൻ അർപ്പദമിക്കഥ
ചൊങ്കിലെനെയ്*ബദ്റി സമിലെമ്പിടുമേ
ചിതം അമ്പിയത്തരുളേ
സലാം ബിണ്ടനെയ് പൊരുളേ....


Song karaoke 👇👇


Original song 👇


LAILA MIHRAJ | 60ee almoos | DANA
RAZIK THALASSERY | MUHSIN KURIKKAL|
BADARUDHEEN PARANNUR
Singer: Dana Razik Thalassery
Lyrics: Badarudheen Parannur
Music& Orchestra: Muhsin Kurikkal
Mixing & Mastering: Adam Shajeeh
Studio: Melodia Pro Studio, Manjeri
DOP &Cut Shafeeq KC, Manjeri
Trainer: Simya Hamdan Thalassery

Post a Comment

0 Comments