Bankishatharulthilrulide ullale song lyrics|ബങ്കീശത്തരുളതിലരുളിടെ
രചന : ബദ്റുദ്ദീൻ പാറന്നൂർ
ഇശൽ : പുകിന്താർഇരട്ടച്ചാട്ട്
ചരിത്രം : ഹാദിസത്തു റജീഅ്
കൃതി : സീറതുന്നബവിയ്യ.
Song lyrics
👇👇👇
ബങ്കീശത്തരുളതിലരുളിടെ ഉളല്ല് ഖാറായളല്ല് തനമിലെ
ബഹുകേമക്കൊടിയതിനടിയിലെ കടുകവെ ഉളരിടലായ് അടനമെ
മധുമതിയാം പുതുമതമിതിയുടെ പഥഗതിയതു മൊളിയാൻ
മതമിതിനാൽ മദിരകപ്പതിയുടെ ഫഥമതിലുതിരിടുവാൻ
{ ബങ്കീശ}
ചിങ്കാരത്തിരുനബിയവരിൽ പെരുത്ത് ഫർഹാൽ ഉരത്തതാറാൽ
ചേരാനത്തനമതിലുടനടി മനമതിലുദിമതിയോർ
അതി മിക - മതി മുഖനാം അഹ് മദിൻ മതമിതു
തളം സുവനമതിൽ ഉളം സുവിധ മധു
അടയുൾ ഉടയർ പടിയടനമെയണവായ്
തുദിയാൽ അദബിനാൽ റജീഇൽ അണവതായ്
{ ബങ്കീശ}
അതിനാലവർ അടലമിൽ അടനമെ കരുത്തർ ആസ്വിമ് പെരുത്ത ദുരയാൽ
അതിമാനർ അവരതി കഠിനമിൽ ഉടനടി പൊരുതുവതായ്
- ചമറകം - ഇരുതീൻ ഒത്തവരുദിരമിൽ ശഹീദടവിടെ യടലിടെയായ്
ഇടം അടലമതിൽ ഉടൻ ചകിടൻ ഉമെയ്
അതിയിൽ ബിരികെ ബരെയ് ഖുബൈബരിലുരവായ്
പതിയെ സെയ്ദിനാൽ ബിദിയൊ ഹബ്സിനാൽ
പതി തിഹാം അതിലൊരു തെരുവതിലേരി പൊരിയായ് .
പെരു റഖബിരുപേരും മരുമണലതിലായ്
(ബങ്കീശ)
0 Comments